|    Feb 24 Sat, 2018 6:01 am
FLASH NEWS
Home   >  News now   >  

ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Published : 23rd January 2017 | Posted By: G.A.G

dr-lakshmi-nair
തൊടുപുഴ : പട്ടിക ജാതിക്കാരായ വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കോളജില്‍ രണ്ടാഴ്ചയായി നടന്നുവരുന്ന സമരം പരിഹരിക്കാത്തതിന് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തൊടുപുഴയില്‍ നടന്ന സിറ്റിങിനിടെ കമ്മിഷനംഗം പി.മോഹന്‍ദാസാണു കേസെടുത്തത്. കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തെക്കുറിച്ച് ലക്ഷ്മീനായരോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും  കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുമുണ്ട്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ലക്ഷ്മീനായരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് തുടങ്ങി. സമിതി ശനിയാഴ്ച റിപോര്‍്ട് നല്‍കുമെന്നാണറിയുന്നത്.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss