|    Jul 17 Tue, 2018 9:12 pm
FLASH NEWS

ലക്ഷദ്വീപ് നിവാസികള്‍ക്ക് സാന്ത്വനവുമായി എസ്‌വൈഎസ്

Published : 5th December 2017 | Posted By: kasim kzm

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട്ട് കുടുങ്ങി വിഷമമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് സാന്ത്വനവുമായി എസ്‌വൈഎസ് നേതാക്കളെത്തി. കോഴിക്കോട്ടെയും ബേപ്പൂരിലെയും ലോഡ്ജിലും വാടക വീടുകളിലുമായി കഴിയുന്നവരെയാണ് എസ്‌വൈഎസ് നേതാക്കള്‍ സന്ദര്‍ശിച്ചത്. എസ്‌വൈഎസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ , ഓഫിസ് സെക്രട്ടറി പറവൂര്‍ അബൂബക്കര്‍ സഖാഫി എന്നിവരാണ് സന്ദര്‍ശിച്ചത്.
ജലാലുദ്ദീന്‍ മുഹ്‌സിന്‍ തങ്ങള്‍ (ആന്ത്രോത്ത്) സൈനുല്‍ ആബിദ് സഖാഫി (കവരത്തി) സബൂര്‍ ഹുസൈ ന്‍ (ചെത്ത്‌ലത്ത്) തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ദുരന്തത്തെ തുടര്‍ന്ന് കഷ്ടനഷ്ടങ്ങള്‍ നേരിട്ട ദ്വീപുകളില്‍ ദുരിതാശ്വാസ പദ്ധതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss