|    Dec 13 Wed, 2017 10:33 pm
FLASH NEWS
Home   >  Kerala   >  

ലക്ഷദ്വീപ് ഒറ്റപ്പെട്ടു: ഹെലിപാഡ് വെള്ളത്തിനടിയില്‍

Published : 2nd December 2017 | Posted By: shins

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം. ലക്ഷദ്വീപിലേക്കുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏകദേശം പൂര്‍ണമായും താറുമാറായിട്ടുണ്ട്. മിനിക്കോയ്, കല്‍പേനി ദ്വീപുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ശക്തമായ കടലാക്രമണമാണ് റിപോര്‍ട്ട് ചെയ്യുന്നത്. വൈദ്യൂതബന്ധം പൂര്‍ണമായും നിലച്ചിട്ടുണ്ട്. ഒരു വീടുപോലുമില്ല നാശനഷ്ടം സംഭവിക്കാത്തതായെന്നാണ് അറിയാന്‍ സാധിക്കുന്നത്. കല്‍പേനി ദ്വീപിലെ ഹെലിപാഡ് വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റു വീശുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക