|    Aug 15 Wed, 2018 10:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലക്ഷദ്വീപില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധികാരമേറ്റു; കവരത്തിയില്‍ കോണ്‍ഗ്രസ്‌

Published : 21st December 2017 | Posted By: kasim kzm

തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ 10 ദ്വീപുകളിലും പഞ്ചായത്തു പ്രസിഡന്റുമാരായ ചെയര്‍പേഴ്‌സണ്‍മാര്‍ അധികാരമേറ്റെടുത്തു. കവരത്തി ദ്വീപില്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ആറ് സീറ്റുവീതം ലഭിച്ചു. തുല്യനിലയിലായതിനാല്‍ കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ടി അബ്ദുല്‍ഖാദര്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ്സിന് ഏഴു ദ്വീപുകളുടെയും എന്‍സിപിക്ക് മൂന്ന് ദ്വീപുകളുടെയും ഭരണം ലഭിച്ചു. കവരത്തിയില്‍ വി പി നസീറാണ് വൈസ് ചെയര്‍മാന്‍. കവരത്തിയിലെ ഭരണം കോണ്‍ഗ്രസ്സിന് കിട്ടിയതോടെ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് 21 സീറ്റും എന്‍സിപിക്ക് 15 സീറ്റും ലഭ്യമായി. ആന്ത്രോത്ത് ദ്വീപില്‍ ലക്ഷദ്വീപ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും ഫിഷര്‍മെന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ എച്ച് കെ റഫീഖിനെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ആന്ത്രോത്ത്, അഗത്തി, ചെത്‌ലത്, അമീതി എന്നീ ദ്വീപുകളില്‍ വനിതകളാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss