|    Sep 19 Wed, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലക്ഷദ്വീപിലേക്ക് മടങ്ങാനാവാതെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍

Published : 18th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കുടുങ്ങി പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ കാംപസുകളില്‍. ദ്വീപിലേക്കുള്ള വിവിധ കപ്പലുകളില്‍ പെരുന്നാള്‍ തിരക്കു പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്കായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്ന് ദ്വീപിലേക്കുള്ള യാത്രക്ക് വിദ്യാര്‍ഥികള്‍ക്കാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും വിവിധ കോളജ് പ്രിന്‍സിപ്പല്‍മാരുമായി യാത്ര സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദ്വീപ് ചീഫ് കൗണ്‍സിലര്‍ ഹസ്സന്‍ ബഡ് മുക്ക പറഞ്ഞു. എറണാകുളത്തെ ദ്വീപ് ഗസ്റ്റ് ഹൗസില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ദ്വീപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. മഴയുടെ അളവ് കൂടിയിട്ടുണ്ടെങ്കിലും അറേബ്യന്‍ ആഴക്കടലില്‍ സ്ഥിതി ചെയ്യുന്ന പത്തു ജനവാസമുള്ള ദ്വീപുകളിലും ദുരന്തങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss