|    Oct 19 Fri, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനം അട്ടിമറിക്കുന്നെന്ന്

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിലുള്ള എയര്‍ ആംബുലന്‍സ് വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി വകമാറ്റി ഉപയോഗിക്കുന്നതായി സിപിഐ ലക്ഷദ്വീപ് യൂനിറ്റ് കണ്‍വീനര്‍ സി ടി നജ്മുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യരംഗത്തെ അത്യാഹിത ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കണമെന്ന നിബന്ധന നിലനില്‍ക്കെയാണ് എയര്‍ ആംബുലന്‍സ് വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും കൈമാറുന്നത്. കഴിഞ്ഞ മാസം 23ന് ശ്വാസതടസ്സവുമായെത്തിയ രോഗിക്ക് എയര്‍ ആംബുലന്‍സിന്റെ സേവനം നിഷേധിച്ചതുമൂലം രോഗി മരണപ്പെട്ട സംഭവം ദ്വീപിലുണ്ടായി. ഗുരുതരാവസ്ഥയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം വിനോദസഞ്ചാരികളെ ദ്വീപ് കാണിക്കുന്നതിനും കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനുമാണ് അന്ന് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചത്. ഇത് ചോദ്യം ചെയ്ത പ്രാദേശിക പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പോലിസ് അറസ്റ്റ് ചെയ്തതായും നജ്മുദ്ദീന്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss