|    Oct 23 Mon, 2017 6:13 am
Home   >  Todays Paper  >  Page 4  >  

ലക്ഷത്തിന് 70000: ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ ബ്ലാക്ക് കച്ചവടം

Published : 21st November 2016 | Posted By: SMR

കോഴിക്കോട്: 500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതോടെ പുതിയ കറന്‍സി മാറ്റിനല്‍കുന്നതിന് രഹസ്യ ഇടപാടുകളുമായി ചില ന്യൂ ജനറേഷന്‍ ബാങ്കുകള്‍. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി മാറ്റി നല്‍കാന്‍ അധികാരമില്ലാതാകുകയും ന്യൂജറേഷന്‍ ബാങ്കുകളില്‍ ഇത് സാധിക്കുകയും ചെയ്തതോടെ ഐസിഐസിഐ,ഇന്‍ഡസ് ഇന്‍ഡ്,എച്ച്ഡിഎഫ്‌സി, തുടങ്ങിയ ബാങ്കുകളില്‍ തിരക്കേറിയിട്ടുണ്ട്. ഇത് മുതലെടുത്താണ് ചില ശാഖകളില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ കറന്‍സി മാറ്റി നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ പഴയ കറന്‍സിക്ക് 65000മുതല്‍ 70000 രൂപ വരെയുള്ള പുതിയ കറന്‍സിയാണ് നല്‍കുന്നത്. ബാങ്ക് മാനേജര്‍മാരാണ് ഇടപാട് നടത്തുന്നത്. ആറുകോടി രൂപയുടെ പഴസ കറന്‍സി മാറ്റി  മൂന്നര കോടി രൂപയുടെ പുതിയ കറന്‍സി നല്‍കിയ സംഭവം വരെ നടന്നിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് ഈ ഒറ്റ ഇടപാടിലൂടെ ബാങ്ക് മാനേജറുടെ കൈയിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക