|    Mar 28 Tue, 2017 4:03 am
FLASH NEWS

ലക്ഷങ്ങള്‍ പാഴായത് മിച്ലക്ഷങ്ങള്‍ പാഴായത് മിച്ചം: വനിതാ നോട്ട് ബുക്ക് നിര്‍മാണ യൂനിറ്റ് യാഥാര്‍ത്ഥ്യമായില്ലചം: വനിതാ നോട്ട് ബുക്ക് നിര്‍മാണ യൂനിറ്റ് യാഥാര്‍ത്ഥ്യമായില്ല

Published : 12th October 2016 | Posted By: Abbasali tf

പടന്ന: ഉദിനൂരില്‍ ലക്ഷങ്ങള്‍ തുലച്ച് വനിതാ നോട്ടു ബുക്ക് നിര്‍മാണ യൂണിറ്റ്. 12 വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ യൂനിറ്റിന്റെ കെട്ടിടം സാമൂഹിക വിരുദ്ധര്‍ക്ക് താവളവും മാലിന്യ നിക്ഷേപ കേന്ദ്രവുമായി മാറിയിരിക്കുകയാണ്. ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് 2004 ല്‍ കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ യൂനിറ്റിനായി കെട്ടിടം നിര്‍മിച്ചത്. വനിതകളുടെ തൊഴില്‍ മേഖല വിപുലപ്പെടുത്തുക, സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് നോട്ട് ബുക്ക് നിര്‍മാണ യൂനിറ്റിനായി പടന്ന പഞ്ചായത്ത് കെട്ടിടവും യന്ത്ര സാമഗ്രികളും സ്ഥാപിച്ചത്. കെ ാട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കവും നടത്തി. എന്നാല്‍ വനിതകള്‍ ഇവിടെ ബുക്കും നിര്‍മിച്ചില്ല അവരുടെ കൂട്ടായ്മയും ഉണ്ടാക്കിയില്ല. ലക്ഷങ്ങള്‍ തുലച്ചുവെന്ന് മാത്രം. കെട്ടിടത്തില്‍ രാത്രി കാലത്ത് സാമൂഹിക വിരുദ്ധര്‍ താവളമടിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തില്‍ മാലിന്യ നിക്ഷേപം കൂടി വരികയുമാണ്. ലക്ഷങ്ങളുടെ യന്ത്രങ്ങളും ഫര്‍ണീച്ചറുകളും തുരുമ്പെടുത്തും തകര്‍ന്നും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. എല്‍ഡിഎഫും യുഡിഎഫും പടന്ന പഞ്ചായത്തില്‍ മാറി ഭരിച്ചെങ്കിലും യൂനിറ്റിന് ശാപമോക്ഷമായില്ല. ഇപ്പോഴാണെങ്കില്‍ പടന്ന പഞ്ചായത്തിന് പ്രസിഡന്റും  ൈവസ് പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷരും വനിതകളാണെന്ന പ്രത്യേകതയും ഉണ്ട്. ഇതൊന്നും ഉദിനൂരിലെ നോട്ട് ബുക്ക് നിര്‍മാണ യൂനിറ്റിന് തുണയാകുമെന്ന വിശ്വാസം നാട്ടുകാര്‍ക്കുമില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day