|    Jul 16 Mon, 2018 6:53 am
Home   >  Todays Paper  >  Page 4  >  

ലക്ഷങ്ങള്‍ തട്ടിയ യുവതിക്കെതിരേ നടപടിയില്ലെന്ന്

Published : 27th September 2017 | Posted By: fsq

 

കൊല്ലം: മൈക്രാഫൈനാന്‍സ് വഴി വായ്പയും ജോലിയും തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയ യുവതിക്കെതിരേ ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നു തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചു. കേരളപുരം സ്വദേശിനി നദിയയാ(30)ണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ പറയുന്നു. ഒരാളുടെ കൈയില്‍ നിന്ന് 1300 രൂപയും ഫോട്ടോ അടക്കമുള്ള പ്രൂഫൂമാണ് യുവതി വാങ്ങിയിരുന്നത്. എട്ടുലക്ഷത്തിലധികം രൂപയാണ് ഗ്രൂപ്പുകള്‍ വഴി യുവതി തട്ടിയെടുത്തത്. എന്നാല്‍, കേസില്‍ റിമാന്‍ഡിലായ യുവതി ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങി. എന്നാല്‍, നഷ്ടപ്പെട്ട പണം തിരികെ കിട്ടാനുള്ള നടപടികളുണ്ടായിട്ടില്ല. ഇരവിപുരം പോലിസ്, സിറ്റിപോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയ യുവതിയില്‍ നിന്നു തങ്ങള്‍ക്കു നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നും മാഗി സുധാകരന്‍, റജീന, മഞ്ജു, ശ്രീജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss