|    Jun 22 Fri, 2018 1:17 pm
FLASH NEWS

ലക്ഷങ്ങള്‍ ചെലവഴിച്ച പഞ്ചായത്ത് കെട്ടിടം കാടുകയറി നശിക്കുന്നു

Published : 24th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ലക്ഷങ്ങള്‍ ചെലവഴിച്ചു മാടപ്പള്ളി പഞ്ചായത്തു തെങ്ങണായില്‍ പണികഴിപ്പിച്ച കെട്ടിടം കാടുപിടിച്ചു നശിക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായി. വാഴൂര്‍ റോഡില്‍ തെങ്ങണാ ജങ്ഷനടുത്തു സ്ഥിതിചെയ്യുന്ന പഞ്ചായത്തു ഓഫിസിനു സമീപം രണ്ടേക്കറോളം വരുന്ന സ്ഥലത്ത് റോഡിനു സമാന്തരമായി പണികഴിപ്പിച്ച മൂന്നു നിലകെട്ടിടമാണ് ഇങ്ങനെ അനാഥമായ നിലയില്‍ നില്‍ക്കുന്നത്. ബസ് സ്റ്റാന്റ് എന്ന  ആവശ്യത്തിനായിരുന്നു സ്ഥലം എടുത്തിരുന്നതെങ്കിലും പിന്നീട് ഷോപ്പിങ് കോംപ്ലക്‌സ് പണിയുകയായിരുന്നു. എന്നാല്‍ അതിനുവേണ്ടിയും പഞ്ചായത്തു ഉപയോഗിക്കുന്നില്ലെന്നാണ് ആക്ഷപം. എന്നാല്‍ തെങ്ങണ കവലയില്‍ പ്രവര്‍ത്തിക്കുന്ന മല്‍സ്യമാര്‍ക്കറ്റും പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ നേരിട്ട് വില്‍ക്കാനും  പൊതുജനങ്ങള്‍ക്കു അവ വാങ്ങാനും സൗകര്യപ്രദമായ നിലയില്‍ ഈ കെട്ടിടം ഉപയോഗപ്പെടുത്താനാവുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഒപ്പം ഇറച്ചിക്കടകളും ഇതിനായിട്ടുള്ള സാക്ടറോസും ഇവിടെ നിര്‍മിച്ചാല്‍ അതുവഴി  ഇറച്ചിക്കടകള്‍ക്കു പ്രയോജനപ്പെടുത്താനും പഞ്ചായത്തിനു വരുമാനം വര്‍ധിപ്പിക്കുവാനും സഹായകമാവും. ഗതാഗതക്കുരുക്കു ഇല്ലാതെ  മാര്‍ക്കറ്റ് ഇവിടെ പ്രവര്‍ത്തിപ്പിക്കാനാവുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.  ഇതു തെങ്ങണാ കവലയുടെ വികസനത്തിനു ഏറെ സഹായകമാവും.  എന്നാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേക്കു മാ—റ്റിയാലും അതു പൊതുജനങ്ങള്‍ക്കു ഏറെ പ്രയോജനപ്രദമാവും.ഇതിനായി ഗ്രാമപ്പഞ്ചായത്തു അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും തെങ്ങണ യുവജന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അന്‍സാദ് തെള്ളിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാന്‍, ജസ്റ്റിന്‍, അജ്മല്‍, നദീര്‍, വിശാഖ്, മില്ലു ഏബ്രഹാം, ഹഫീസ്, എന്‍ഷാദ്,ഷെരീഫ്,വിഷ്ണു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss