|    Oct 23 Tue, 2018 12:40 am
FLASH NEWS

ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു

Published : 10th December 2017 | Posted By: kasim kzm

ആലത്തൂര്‍: മിനി സിവില്‍ സ്‌റ്റേഷനിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു. 2014 ജൂണില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ മൂന്നര വര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കാതെ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.ഇതുമൂലം വൈദ്യുതി പോയാല്‍ സിവില്‍ സ്‌റ്റേഷനിലെ ലിഫ്റ്റ് നിശ്ചലമാകും.നിരവധി തവണ ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ പണം ഇങ്ങനെ ആര്‍ക്കും ഉപകാരപ്രദമല്ലാത്ത വിധം നഷ്ടപ്പെടുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നോക്കുകുത്തികളായി നില്‍ക്കുന്നതില്‍ ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേ രേഖപ്പെടുത്തി ജനറേറ്റര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നും ആവശ്യപ്പെട്ടു.പ്രസിഡന്റ് എം മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss