|    Jun 29 Thu, 2017 12:53 am
FLASH NEWS

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍

Published : 9th October 2016 | Posted By: SMR

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡ് തകര്‍ന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മഞ്ചേശ്വരം രാഗം ജങ്ഷന്‍, ചൗക്കി ബഡാജെ റോഡാണ് തകര്‍ന്നത്. പഞ്ചായത്തിലെ 6,8,9 വാര്‍ഡുകള്‍ ബന്ധിക്കുന്ന ജങ്ഷനാണിത്. രണ്ടു വര്‍ഷം മുമ്പ് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച പത്തു ലക്ഷം ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. പഴയ റോഡിന് പകരം പുതിയ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.
എന്നാല്‍ കരാറുകാരന്‍ തകര്‍ന്ന പഴയ റോഡിലെ കുഴികള്‍ മാത്രം നികത്തി റോഡ് പണി പൂര്‍ത്തിയാക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
റോഡ് തകര്‍ന്നത് മൂലം ഇതുവഴിയുള്ള ബസ് ഗോവിന്ദപൈ കോളജ് റോഡിലൂടെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഓട്ടോ റിക്ഷകളും ഈ റോഡിലൂടെ സര്‍വീസ് നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ കാല്‍നടയാത്രയായാണ് ഇപ്പോള്‍ ടൗണുകളിലും മറ്റും എത്തിപ്പെടുന്നത്.
മസ്ജിദ്, ക്ഷേത്രം, വിദ്യാലയം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 400ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക