|    May 27 Sun, 2018 5:14 pm
FLASH NEWS

ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

Published : 30th July 2016 | Posted By: SMR

കൊല്ലം:വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരോധിത ഉല്‍പന്നങ്ങള്‍  പിടികൂടി.
പുകയില ഉല്‍്പന്നങ്ങളായ ശംഭു, ,ചൈനിഖൈനി, ഗണേശ്, ഹാന്‍സ് തുടങ്ങിയവയുമായി  തിരുവനന്തപുരം പൂന്തുറ സ്വദേശി  പുട്ടുതീനി എന്നു വിളിക്കുന്ന ജയശീലന്‍ ആണ് ഷാഡോ പോലിസ് പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നതിലേക്ക് ട്രെയിനില്‍ കടത്തി കൊണ്ടുവരുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.
കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്  മധുരയില്‍ നിന്നും വാങ്ങുന്ന പുകയില ഉല്‍പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും  വന്‍വില ഈടാക്കിയാണ് വിറ്റിരുന്നത്.
കൊല്ലം സിറ്റി പോലിസ് ആവിഷ്‌കരിച്ചു
നടപ്പിലാക്കി വരുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായിസിറ്റി പോലിസ് ആന്റി നര്‍കോട്ടിക് ടീമിന്റേയും കൊല്ലം എക്‌സൈസ് ഷാഡോ ടീമിന്റേയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.
കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റക്‌സ് ബോബി അര്‍വിന്‍, കൊല്ലം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്ന റെയ്ഡ് നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss