|    Apr 27 Thu, 2017 12:35 pm
FLASH NEWS

ലക്ഷകണക്കിന് എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നു; ഉപഭോക്താക്കള്‍ പരിഭ്രാന്തിയില്‍

Published : 20th October 2016 | Posted By: mi.ptk

atm-card

തിരുവനന്തപുരം: ഓണ്‍ലൈന്‍,എടിഎം തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ മുന്നില്‍കണ്ട് കൂടുതല്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ വിവിധ ബാങ്കുകള്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ലക്ഷകണക്കിന് എടിഎം കാര്‍ഡുകള്‍ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായാണ് കണക്ക്. ഇതിന് പുറമെയാണ് കൂടുതല്‍ കാര്‍ഡുകള്‍ കൂടി ബ്ലോക്ക് ചെയ്യാന്‍ നീക്കം നടക്കുന്നത്. കാര്‍ഡ് നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് ലക്ഷകണക്കിന് ഡെബിറ്റ്കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. എസ്ബിഐക്ക് പുറമെ  എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക വിവര ഹാക്കിങാണ് നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
എടിഎം ബ്ലോക്ക് ചെയ്ത വിവരം ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോഴും പലരും എടിഎമ്മുകളിലെത്തി പണം പിന്‍വലിക്കുമ്പോഴാണ് ബ്ലോക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ഇതോടെ പലര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്ന വിവരമറിഞ്ഞ് പരിഭ്രാന്തിയോടെ എടിഎം കൗണ്ടറുകളിലെത്തി തങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന തിരക്കിലാണ് പലരും.
എടിഎം കാര്‍ഡ് ബ്ലോക്കായവര്‍ അതാത് ബ്രാഞ്ചിലെത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണമെന്നാണ് നിര്‍ദേശം. നിലവിലുള്ള മാഗ്നറ്റിക് കാര്‍ഡുകള്‍ മാറ്റി പകരം കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്ന ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാവും ബാങ്കുകള്‍ മാറ്റിനല്‍കുക.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day