|    Mar 27 Mon, 2017 12:20 am
FLASH NEWS

ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published : 26th September 2016 | Posted By: SMR

തൃശൂര്‍: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശി ബാലസുബ്രഹ്മണ്യത്തിനെ എക്‌സൈസ് പോലിസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് ഭാഗത്തു നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ എക്‌സൈസ് പോലിസ് ഇന്‍സ്‌പെക്ടര്‍ സി പത്മകുമാര്‍ പിടികൂടിയത്. 3000 പാക്കറ്റ് അടങ്ങുന്ന ഹാന്‍സ്, പാന്‍പരാഗ്, ബോംബെ തൗസന്റ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ ഇയാളുടെ കൈവശം കണ്ടെത്തി.
ഇവ ആഴ്ചയില്‍ രണ്ട് ദിവസം വീതം കേരളത്തിലെത്തിച്ച്് വില്‍പന നടത്താറുണ്ടെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. തമിഴ്‌നാട്ടില്‍ നിന്ന്് ഒരു പാക്കറ്റിന് അഞ്ച് രൂപ നല്‍കി വാങ്ങിയതിന് ശേഷം കേരളത്തിലെത്തിലെ കച്ചവടക്കാര്‍ക്ക്് എട്ടു രൂപയ്ക്ക് വില്‍ക്കുകയാണ് പതിവ്. ഇതിന് അമ്പത് രൂപ വരെ വിലയിട്ടാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക