|    Aug 18 Sat, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലംബോക്ക് ദ്വീപില്‍ വീണ്ടും ഭൂകമ്പം; മരണം 300 കവിഞ്ഞു

Published : 10th August 2018 | Posted By: kasim kzm

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ലംബോക്ക് ദ്വീപില്‍ കഴിഞ്ഞദിവസം നൂറുകണക്കിനു പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനു ശക്തിയേറിയ തുടര്‍ ചലനങ്ങള്‍. റിക്റ്റര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ തുടര്‍ ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദ്വീപിന്റെ വടക്കുകിഴക്കു ഭാഗത്തായി ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭുചലനം വ്യാപക നഷ്ടമുണ്ടാക്കിയെന്നാണു മാധ്യമ റിപോര്‍ട്ടുകള്‍.
തുടര്‍ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഞായറാഴ്ച 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ 350 തുടര്‍ ചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 319 പേര്‍ മരിച്ചതായി ഇന്തോനീസ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നു ദുരന്തനിവാരണ സേനയും വ്യക്തമാക്കി.
ഞായറാഴ്ചയുണ്ടായ ഭൂചനത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്കു വീട് നഷ്ടപ്പെട്ടിരുന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണു തുടര്‍ ചലനങ്ങള്‍.
ഇന്നലെ അനുഭവപ്പെട്ട ചനലത്തിലും നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നാണു നിഗമനം. ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 1500 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss