|    Dec 19 Wed, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലംബോക്കില്‍ വീണ്ടും വന്‍ ഭൂചലനം

Published : 20th August 2018 | Posted By: kasim kzm

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ വിനോദ—സഞ്ചാര കേന്ദ്രമായ ലംബോക്കില്‍ വീണ്ടും ഭൂച—ലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് പ്രകാരം 7.9 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
എന്നാല്‍ ആളപായങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ ബാലി ദ്വീപില്‍ 5.4 തീവ്രതയുള്ള ചലനം അനുഭവപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
ഒരാഴ്ച മുമ്പ് അനുഭവപ്പെട്ട ഭൂചലനത്തില്‍ ലംബോക്കില്‍ 460 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടത്് ദുരിതബാധിത പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനു കാരണമായതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss