|    Sep 21 Fri, 2018 7:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലംബോക്കില്‍ വീണ്ടും ഭൂചലനം: 12 മരണം

Published : 21st August 2018 | Posted By: kasim kzm

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ലംബോക്കില്‍ വീണ്ടും അതിശക്തമായ ഭൂചലനങ്ങള്‍. പ്രാദേശിക സമയം രാത്രി 10ഓടെയാണ് റിക്റ്റര്‍ സ്‌കെയിലില്‍ 6.9 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. സുംബാവ ദ്വീപിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ലംബോക്കില്‍ 10 പേരും സുംബാവയില്‍ രണ്ടു പേരുമാണ് മരിച്ചതെന്നു അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ലംബോക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു. തുടര്‍ച്ചയായ ഭൂചലനങ്ങളെത്തുടര്‍ന്ന് ലംബോക്കില്‍ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്. ഒരാഴ്ച മുമ്പ് അനുഭവപ്പെട്ട ഭൂചലനത്തില്‍ ലംബോക്കില്‍ 460 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതു ദുരിതബാധിത പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനു കാരണമായതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss