|    Sep 26 Tue, 2017 9:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

റൗദ റാഷിദ് റോഡിന്റെ രണ്ടു ഭാഗങ്ങള്‍ ഇന്ന് തുറക്കും

Published : 24th October 2016 | Posted By: SMR

ദോഹ: റൗദ റാഷിദ് റോഡിന്റെ രണ്ട് ഘട്ടങ്ങള്‍ ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) വ്യക്തമാക്കി. 20 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭാഗങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സല്‍വ റോഡില്‍ നിന്നും റൗദ റാഷിദ് വരെയാണ് ഒന്നാം ഘട്ടം. റൗദ റാഷിദില്‍ നിന്നും ശമാല്‍ റോഡിനഭിമുഖമായുള്ള ഭാഗമാണ് രണ്ടാം ഘട്ടം. മൂന്ന് പാതകളോടു കൂടിയാണ് ഓരോ ഭാഗവും നിര്‍മിച്ചിരിക്കുന്നത്. റൗദ റാഷിദ് റോഡ് വികസനത്തിന്റെ മൂന്നാം ഘട്ടമാണ് അശ്ഗാല്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ശെയ്ഹാനിയ്യ വരെയുള്ള 13 കിലോമീറ്ററാണ് ഈ ഘട്ടത്തി ല്‍ ഉള്‍പ്പെടുന്നത്.
അവസാനത്തെ രണ്ട് ഘട്ടങ്ങളായ നാലും അഞ്ചും ഒറ്റ ഘട്ടമായി നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സല്‍വ റോഡ് മുതല്‍ ദുഖാന്‍ റോഡ് വരെയുള്ള 33 കിലോമീറ്ററിനിടയില്‍ കാണുന്ന ഇന്റര്‍സെക്ഷനുകളുടെ വികസനമാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. റൗദ റാഷിദ് പാര്‍പ്പിട മേഖലയിലെ ഗതാഗതം വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാതകളുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെ സുരക്ഷിത വും വികസിതവുമായ ഗതാഗതം സാധ്യമാക്കുന്നു. വലതു വശത്തെ പാത വലിയ വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേകമാക്കിയിരിക്കുന്നു. ഉന്നത കാര്യക്ഷമതയോടു കൂടിയ തെരുവ് വിളക്കുകളും റോഡ് വികസനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക