|    Sep 21 Fri, 2018 3:58 pm
FLASH NEWS

റോ-റോ ജങ്കാര്‍ ജെട്ടികളുടെ നിര്‍മാണം : വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രണ്ട് മാസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചേക്കും

Published : 8th January 2017 | Posted By: fsq

വൈപ്പിന്‍: റോ-റോ ജങ്കാര്‍ ജെട്ടികളുടെ നിര്‍മ്മാണം ഏപ്രില്‍ ഒന്നിനു മുമ്പായി പൂര്‍ത്തീകരിക്കാന്‍ വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രണ്ട് മാസത്തേക്ക് ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചേക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ ആലോചന നടത്തിവരുകയാണ്. ഇതിനായി കോര്‍പ്പറേഷന്‍ അധികൃതര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നാണ് സൂചന. നാളിതുവരെയായിട്ടും ഫോര്‍ട്ട് കൊച്ചിയിലും, ഫോര്‍ട്ട് വൈപ്പിനിലും നടന്നുവരുന്ന ജെട്ടിനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണിത്.   പകല്‍ സമയത്ത് മാത്രമാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. കൊതുകുശല്യം മൂലം രാത്രി ഷിഫ്റ്റ് എടുക്കാന്‍ കരാറുകാരന്‍ തയ്യാറല്ലത്രേ. ഈ നിലയില്‍പോയാല്‍ ഏപ്രില്‍ ഒന്നിനു റോ- റോ സര്‍വ്വീസ് കമ്മീഷന്‍ ചെയ്യാന്‍ കഴിയാതെ വരും. എന്നാല്‍ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതിനെതിരെ വൈപ്പിന്‍ നിവാസികളില്‍ നിന്നും വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നാണ് സൂചന.താലൂക്കാഫീസ്, സപ്ലൈ ആഫീസ്, മൂന്നു കോളേജുകള്‍, നിരവധി സ്‌കൂളുകള്‍, എന്നിവ സ്ഥിതിചെയ്യുന്നത് മറുകരയിലാണ്. കൂടാതെ നിത്യവും തൊഴില്‍ തേടി പതിനായിരങ്ങള്‍ മറുകരയിലേക്ക് വേറെയും പോകുന്നുണ്ട്. മല്‍സ്യം കയറ്റി തെക്കന്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ജങ്കാര്‍ വഴിയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ മല്‍സ്യബന്ധന വിപണന മേഖലയില്‍ നിന്നും എതിര്‍പ്പുണ്ടാകും.  കെഎല്‍സിഎ ഇതിനകം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.  ജങ്കാര്‍ സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്താതെ പകല്‍ സര്‍വ്വീസിലൊതുക്കി ജെട്ടിനിര്‍മ്മാണം  രാത്രി ഷിഫ്റ്റിലും കൂടി ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം രാജു സേവ്യാര്‍  ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss