|    Jul 16 Mon, 2018 6:49 am
FLASH NEWS
Home   >  National   >  

റോഹീന്‍ഗ്യ: സൂകി ഇടപെടണമെന്ന് മലാല

Published : 5th September 2017 | Posted By: shadina sdna

ലണ്ടന്‍: റോഹീന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ക്കു നേരെ നടക്കുന്ന കൂട്ടക്കൊലയിലും അതിക്രമങ്ങളിലും പ്രതികരിക്കാതിരിക്കുന്ന ഓങ് സാങ് സൂകിക്കെതിരേ മലാല യൂസഫ് സായി. മ്യാന്‍മറില്‍ നടക്കുന്ന അതി ദാരുണമായ വംശഹത്യക്കെതിരായുള്ള സൂകിയുടെ ഇടപെടലിന് ലോകജനതയും റോഹീന്‍ഗ്യന്‍ മുസ്‌ലിങ്ങളും കാത്തിരിക്കുകയാണെന്ന് മലാല പ്രസ്താവനയില്‍ പറഞ്ഞു. സ്വദേശമായ മ്യാന്‍മറിലല്ലാതെ മറ്റെവിടെയാണ് റോഹീന്‍ഗ്യന്‍ ജനത ജീവിക്കുകയെന്നും നിരപരാധികളെയാണ് സൈന്യം കൊലപ്പെടുത്തുന്നതെന്നും മലാല കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ മറ്റു രാജ്യങ്ങള്‍ ബംഗ്ലാദേശിനെ മാതൃകയാക്കണമെന്നും മലാല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss