|    Oct 15 Mon, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യ വിഷയം : ഇന്ത്യയുടെ യശസ്സ് തകര്‍ന്നു- ഉമ്മന്‍ചാണ്ടി

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത രാജ്യത്തിന്റെ പാരമ്പര്യത്തിന് കനത്ത തിരിച്ചടിയായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യുഡിഎഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി രാജ്യം ലോകത്തിന് മാതൃകയായിരുന്നു. ഈ പാരമ്പര്യമാണ് റൊട്ടിക്കും വസ്ത്രത്തിനും താമസത്തിനും വേണ്ടി അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ ജനതയെ പുറത്താക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ തകര്‍ത്തത്്.   അഭയാര്‍ഥികളെ സ്വീകരിക്കേണ്ടത് മനുഷ്യത്വപരമായ കടമയാണ്. ദലൈലാമയെ അഭയാര്‍ഥിയായി സ്വീകരിച്ചപ്പോള്‍ ചൈന ഇന്ത്യയെ എതിര്‍ത്തിരുന്നു. എന്നാല്‍, നയതന്ത്രബന്ധങ്ങള്‍ക്കപ്പുറം മാനുഷികമൂല്യങ്ങള്‍ക്കാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പരിഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss