|    Jul 21 Sat, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യ : കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം – എം എ ബേബി

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞു വരുന്ന റോഹിന്‍ഗ്യന്‍ സമൂഹത്തോടു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടു ദൗര്‍ഭാഗ്യകരമാണെന്നും റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഇടതുകമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായ സമന്വയത്തിനു ശ്രമിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ യോജിച്ച നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ആരംഭിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഇടതുകമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ സിപിഎമ്മിന് ഉത്കണ്ഠയുണ്ട്. വിഷയത്തില്‍ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടതു പാര്‍ട്ടികളുടെ നിലപാട് സമ്മേളനത്തിലുണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss