|    Oct 16 Tue, 2018 9:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യ : കേന്ദ്രനിലപാട് രാജ്യത്തിന് മാനക്കേടെന്ന് സെബാസ്റ്റ്യന്‍ പോള്‍

Published : 19th September 2017 | Posted By: fsq

 

കൊച്ചി: റോഹിന്‍ഗ്യന്‍ വംശജരുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് രാജ്യത്തിന്റെ സംസ്‌കാരത്തിനു വിരുദ്ധമാണെന്ന് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. അഭയാര്‍ഥികളോടുള്ള മതപരമായ വിവേചനവും അവഗണനയും അവസാനിപ്പിക്കുക, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിഡിപി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി എ മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സദഖത്ത്, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി കെ എം എ ജലീല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss