|    Jul 20 Fri, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യ : ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് സിപിഎം

Published : 24th September 2017 | Posted By: fsq

 

കൊച്ചി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണമെന്നു ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നതായി സിപിഎം പിബി അംഗം എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ബംഗ്ലാദേശ് സംബന്ധിച്ച സെഷനില്‍ ഇതു സംബന്ധിച്ച്—വളരെ ഗൗരവപൂര്‍ണമായ ചര്‍ച്ച നടന്നു. അഭയാര്‍ഥികളെ മാനുഷികമായി പരിഗണിക്കണം. ഇവരെ സഹായിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും ആവശ്യമുയര്‍ന്നു. ഈ വിഷയത്തില്‍ ബംഗ്ലാദേശില്‍ നിന്നടക്കമുള്ള പാര്‍ട്ടികളുടെ കൂടി അഭിപ്രായം പരിഗണിച്ച് സമ്മേളന തീരുമാനമായി യോജിച്ച പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്നും ബേബി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സംബന്ധിച്ച സെഷനുകളാണ് നടന്നത്. ബംഗ്ലാദേശ് സെഷനില്‍ മുഹമ്മദ് സലീം അധ്യക്ഷനായി. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസീഡിയം അംഗം ഷഹീദ് റഹ്മാന്‍, ബംഗ്ലാദേശ് വര്‍ക്കേഴ്‌സ് പാര്‍ട്ടി അധ്യക്ഷന്‍ റാഷദ് ഖാന്‍ മേനന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ശ്രീലങ്കന്‍ സെഷനില്‍ പ്രകാശ് കാരാട്ട് അധ്യക്ഷനായി.ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പ്രേമദാര ദിസ്സനായകെ, ജനതാവിമുക്തി പെരുമന പിബി അംഗം ബിമല്‍ രത്തനായകെ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. എല്‍ടിടിയെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അവിടെ ഭാഷ, ദേശീയ പ്രശ്‌നത്തിന് ഇനിയും പരിഹാരമായിട്ടില്ലെന്ന് അഭിപ്രായമുയര്‍ന്നു. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് വിയോജിപ്പു പ്രകടിപ്പിച്ചിരുന്ന ജനതാവിമുക്തി പെരുമന നിയമഭേദഗതിക്കു യോജിപ്പു പ്രകടിപ്പിക്കുന്ന നിലപാടിലേക്ക് എത്തിയതായും ബേബി പറഞ്ഞു. ഈ രാജ്യങ്ങളിലെ പൊതുപ്രശ്‌നങ്ങളില്‍ വെവ്വേറെ രൂപത്തിലാണെങ്കിലും സമാനതകള്‍ കണ്ടതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിസി അംഗം അരുണ്‍ കുമാര്‍, ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss