|    Jul 20 Fri, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യ : ഇന്ത്യ നിലപാട് തിരുത്തണമെന്ന് കെ വേണു

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്നവരെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായിരുന്നു നമ്മുടെ പാരമ്പര്യമെന്നും അതിനു കടകവിരുദ്ധമായ നിലപാടാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും എഴുത്തുകാരനും ചിന്തകനുമായ  കെ വേണു അഭിപ്രായപ്പെട്ടു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുക യെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ഷഭാരതത്തിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഇതു ചെയ്യുന്നതെന്നതാണ് ഏറ്റവും ദയനീയം. അവര്‍ മുസ്‌ലിംകളായതിനാലാണ് ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘപരിവാരത്തിന്റെ വര്‍ഗീയ രാഷ്ട്രീയമാണ് ഇതുവഴി പ്രകടമാവുന്നതെന്നും വേണു കൂട്ടിച്ചേര്‍ത്തു. റോഹിന്‍ഗ്യന്‍ പ്രശ്‌നം ആഗോള മൂലധനത്തിന്റെ താല്‍പര്യവുമായി കൂട്ടിച്ചേര്‍ത്തു വായിക്കണമെന്നും നിരവധി പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ബര്‍മന്‍ മണ്ണില്‍ ആഗോള കുത്തകകള്‍ക്ക് നോട്ടമുണ്ടെന്നും സിപിഐ നേതാവ് രാജാജി മാത്യു തോമസ് പറഞ്ഞു. റോഹിന്‍ഗ്യന്‍ ജനതയെ  അഭയാര്‍ഥികളായി കണക്കാക്കാനാവില്ലെന്നു പറയുന്ന സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ ചക്മ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്നു പറഞ്ഞത് അവരുടെ രാഷ്ട്രീയവും ഇരട്ടത്താപ്പും തുറന്നുകാണിക്കുന്നുണ്ട്. റോഹിന്‍ഗ്യന്‍ ജനത ഒന്നടങ്കം ആയുധമെടുത്ത് പോരാടുമെന്നു പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാെണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss