|    Jul 22 Sun, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യ: ഇന്ത്യക്ക് ചതുര്‍മുഖ തന്ത്രം

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇന്ത്യ ചതുര്‍മുഖ തന്ത്രം സ്വീകരിച്ചേക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. റോഹിന്‍ഗ്യന്‍ സായുധ സംഘടനകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതോടൊപ്പം റോഹിന്‍ഗ്യന്‍ സായുധ സംഘങ്ങളുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച റാഖൈന്‍ പ്രദേശത്തെ വികസനത്തിനായി മ്യാന്‍മറിന് ഇന്ത്യ സഹായമെത്തിക്കുകയും ചെയ്യും. അതേസമയം, റോഹിന്‍ഗ്യന്‍ വിഷയത്തില്‍ രാഷ്ര്ട്രീയമായ പരിഹാരം കണ്ടെത്തുന്നതിനായി മ്യാന്‍മറില്‍ സമ്മര്‍ദം ചെലുത്തും. റോഹിന്‍ഗ്യരെ ബംഗ്ലാദേശിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ തള്ളിവിടുന്ന മ്യാന്‍മര്‍ നടപടിയെ എതിര്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശെയ്ഖ് ഹസീനയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇരുവിഭാഗത്തെയും പരിഗണിച്ചു കൊണ്ടുള്ള നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുക എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍. അതേസമയം, റോഹിന്‍ഗ്യന്‍  അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. മ്യാന്മറില്‍ അവര്‍ കടുത്ത പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അഭയാര്‍ഥികളെ തിരികെ അയക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ്  പ്രമുഖ അഭിഭാഷകരായ താര ജെയ്‌സ്വാള്‍, സെബാ ഖൈര്‍, കെ ജി ഗോപാകൃഷണന്‍ എന്നിവര്‍ ഹരജി നല്‍കിയിരിക്കുന്നത്. അഭയാര്‍ഥികളെ തിരികെ അയച്ചാല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാവും. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഹിന്‍ഗ്യകളെ പുറത്താക്കുന്നത്  ഭരണഘടന ഉറുപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14, 21. 51 (എ)എന്നിവയുടെ ലംഘനമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കുന്നുണ്ട്. റോഹിന്‍ഗ്യകളെ  തിരച്ചയക്കാനാണ് തീരുമാനമെങ്കില്‍  അത് അവരുടെ അഭിമാനവും സ്വത്തും കൊള്ളയടിക്കുന്നതിനും അവരെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണെന്നും ഹജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss