|    Jul 22 Sun, 2018 12:37 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യര്‍ എന്നു പറയാത്തത് വൈകാരികമായി നോവിപ്പിക്കാതിരിക്കാന്‍: സൂചി

Published : 20th September 2017 | Posted By: shadina sdna

മ്യാന്മര്‍: രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാത്തതിനെ ന്യായീകരിച്ച് ഓങ്‌ സാന്‍ സൂചി രംഗത്ത്. ദുരിതമനുഭവിക്കുന്ന അവരെ വൈകാരികമായി നോവിപ്പിക്കാതിരിക്കാനാണ് ആ പദം വീണ്ടും ഉപയോഗിക്കാതിരുന്നത്. റാഖൈനിലെ മുസ്‌ലിംകളെ ‘റോഹിങ്ക്യകള്‍’ എന്ന് വിളിക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങളുണ്ട്. റഖൈനിലെ മുസ്‌ലിംകളെ മുഴുവനായി റോഹിങ്ക്യകള്‍ എന്നു വിളിക്കുന്നവരും റഖൈന്‍ വംശജര്‍ അല്ലാത്ത മുസ്‌ലിംകളെ ബംഗാളികള്‍ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്നാല്‍, വംശീയമായ പരാമര്‍ശം ഒഴിക്കാവണമെന്നതിലാണ് റോഹിങ്ക്യകള്‍ എന്ന് പ്രയോഗിക്കാതിരുന്നതെന്നും സൂചി പറഞ്ഞു.
റോഹിന്‍ഗ്യകള്‍ എന്ന പ്രയോഗത്തെക്കാള്‍ നല്ലത്  മുസ്‌ലിംകള്‍ എന്നു പറയുന്നതാണ് അത് ആര്‍ക്കും നിരസിക്കാന്‍ കഴിയാത്ത വിശദീകരണമാണെന്നും സൂചി വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയപ്പെടുന്നില്ലെന്ന് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും അപലപനീയമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ തയ്യാറല്ലെന്നും സൂചി നേരത്തെ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss