|    Jul 23 Mon, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യര്‍ക്ക് റാഖൈനില്‍ സുരക്ഷിത മേഖല ഒരുക്കണം : ഹസീന

Published : 23rd September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ ഭരണകൂടം വംശഹത്യക്ക് ഇരയാക്കുകയാണെന്നും നിസ്സഹായരായ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയ്യാറാവണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.  ബംഗ്ലാദേശില്‍ എട്ടു ലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുണ്ട്. ഇതില്‍ 4,30,000 പേര്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എത്തിയവരാണ്. റോഹിന്‍ഗ്യകള്‍ക്ക് റാഖൈനില്‍ യുഎന്നിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷിത മേഖല രൂപീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. റോഹിന്‍ഗ്യര്‍ മടങ്ങിവരുന്നതു തടയാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതു തങ്ങളെ ഞെട്ടിച്ചു. അഭയാര്‍ഥികള്‍ക്ക്് അന്തസ്സോടെ സുരക്ഷിതമായി അവരുടെ മാതൃരാജ്യത്തേക്കു മടങ്ങാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഇന്റര്‍ നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്‍സിന്റെ കണക്കു പ്രകാരം റാഖൈനില്‍ നിന്നു പലായനം ചെയ്ത് എത്തിയവരില്‍ ഭൂരിഭാഗവും ആവശ്യത്തിനു പ്രാഥമിക സൗകര്യങ്ങളോ, ശുദ്ധജലമോ ലഭിക്കാത്ത താല്‍ക്കാലിക കൂടാരങ്ങളിലാണു താമസിക്കുന്നത്. റാഖൈനില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മ്യാന്‍മറിന്റെ സഹായം തേടിയതായി യുഎന്‍ വസ്തുതാന്വേഷണ സംഘം മേധാവി മര്‍സൂക്കി ദാറുസ്സമാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss