|    Oct 19 Fri, 2018 6:49 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യര്‍ക്ക് അഭയം നല്‍കണം: വരുണ്‍ഗാന്ധി

Published : 26th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ബിജെപി എംപിയും കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി രംഗത്ത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് അഭയം നല്‍കണമെന്നും അവരെ പുറത്താക്കരുതെന്നും ഒരു ഹിന്ദി പത്രത്തിലെഴുതിയ ലേഖനത്തില്‍ വരുണ്‍ ഗാന്ധി പറയുന്നു. മാനുഷിക പരിഗണനയോടെ റോഹിന്‍ഗ്യരെ പരിഗണിക്കണമെന്നും മ്യാന്‍മറിന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് റോഹിന്‍ഗ്യകളുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും ലേഖനത്തില്‍ പറയുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ വിയോജിപ്പ്് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 1951ലെ അഭയാര്‍ഥി കരാറില്‍ ഇന്ത്യ ഭാഗഭാക്കല്ലാത്തതിനാല്‍ റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കുന്നതിന് അന്താരാഷ്ട്ര നിയമം തടസ്സമല്ലെന്നാണ് ഇന്ത്യയുടെ വാദം. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തീവ്രവാദം സംബന്ധിച്ച സാര്‍ക്ക് ഉടമ്പടിയുടെ 17ാം അനുച്ഛേദ പ്രകാരം രാജ്യത്തുനിന്ന് അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി ലേഖനത്തില്‍ പറയുന്നു. രാജ്യം സ്വീകരിച്ചുവന്ന നിലപാടിന് തീര്‍ത്തും വിരുദ്ധമാണ് വരുണ്‍ ഗാന്ധിയുടെ നിലപാടെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss