|    Jul 19 Thu, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യര്‍ക്കെതിരേ നടന്നത് ആസൂത്രിത അക്രമം : ആംനസ്റ്റി

Published : 16th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: മ്യാന്‍മറിലെ റാഖിനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ നടന്നത് ആസൂത്രിത നീക്കമായിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. റാഖൈനിലെ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ കത്തിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സംഘം പുറത്തുവിട്ടു. മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ അക്രമം നടത്തുന്നതിനു ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും സംഘം അറിയിച്ചു. സായുധസംഘത്തെ ഒഴിപ്പിക്കാനാണ് ഈ നീക്കമെന്നാണ് സൈന്യത്തിന്റെ വാദം. അത് തെറ്റാണ്. അവര്‍ ലക്ഷ്യംവയ്ക്കുന്നത് സാധാരണ ജനങ്ങളെയാണ്. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി റോഹിന്‍ഗ്യരെ നാടുകടത്തുക എന്ന നയമാണ് ഭരണകൂടവും തീവ്ര ബുദ്ധിസ്റ്റുകളും നടപ്പാക്കിയത്. ഗ്രാമങ്ങള്‍ക്കു തീവയ്ക്കുകയും  രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വടക്കന്‍ റാഖൈനില്‍ ആഗസ്ത് 25നു ശേഷം 80 ഓളം വലിയ തീവയ്പ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയതായും ആംനസ്റ്റി അറിയിച്ചു.  പ്രദേശത്തുനിന്നു  വന്‍തോതില്‍ പുക ഉയരുന്നത് കാണാമെന്നും തീവയ്പുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. റോഹിന്‍ഗ്യരെ മ്യാന്‍മറില്‍ നിന്നു പുറത്താക്കാനായി അവരുടെ ഗ്രാമങ്ങള്‍ സൈന്യം ചുട്ടെരിക്കുന്നതിന് ഖണ്ഡിക്കാനാവാത്ത തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ദുരന്തനിവാരണ ഡയറക്ടര്‍ തിരാന ഹസ്സന്‍ അറിയിച്ചു.സംഘര്‍ഷത്തെത്തുടര്‍ന്ന് 3,89,000 പേരാണ് നവംബര്‍ 25നു ശേഷം പലായനം ചെയ്തത്.  30 ശതമാനത്തോളം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ശൂന്യമായതായി മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചിരുന്നു. മ്യാന്‍മറിന്റെ നടപടി ലോക രാഷ്ട്രങ്ങളില്‍ നിന്നു വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. മ്യാന്‍മറിലെ ജനാധിപത്യം നിര്‍ണായക ഘട്ടത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു. റോഹിന്‍ഗ്യര്‍ക്കെതിരായ നടപടി നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണെന്ന് യുഎന്‍ കഴിഞ്ഞ ദിവസം മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss