|    Oct 22 Mon, 2018 6:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യരെ തിരിച്ചയക്കല്‍ : യുഎന്‍ വിമര്‍ശനം ഇന്ത്യ തള്ളി

Published : 13th September 2017 | Posted By: fsq

 

ജനീവ: റോഹിന്‍ഗ്യരെ തിരിച്ചയക്കാനുള്ള നീക്കമുള്‍പ്പെടെയുള്ള വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഏദ് അല്‍ ഹസ്സെയ്ന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തള്ളുന്നതായി ഇന്ത്യ. റോഹിന്‍ഗ്യ വിഷയത്തിനു പുറമേ ഗൗരി ലങ്കേഷ് വധം, ജമ്മുകശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചും റഏദ് അല്‍ ഹസ്സെയ്ന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36ാമത് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. എന്നാല്‍, യുഎന്‍ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ വിമര്‍ശനം സംബന്ധിച്ച് ആശയക്കുഴപ്പം നില്‍ക്കുന്നതായി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി രാജീവ് കെ ചന്ദര്‍ പ്രതികരിച്ചു. മറ്റു പലരാജ്യങ്ങളെയും പോലെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ഇന്ത്യയും ആശങ്കപ്പെടുന്നു. അതിനെ കരുണ ഇല്ലായ്മയായി കാണരുതെന്നും രാജീവ് കെ ചന്ദര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss