|    Jul 18 Wed, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയായെന്ന് യുഎന്‍

Published : 25th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: മ്യാന്‍മറിലെ റാഖൈനില്‍ നിന്നു ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ നൂറുകണക്കിനു സ്ത്രീകള്‍ സൈന്യത്തിന്റെ ബലാല്‍സംഗത്തിനിരയായതായി യുഎന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. നിരവധി സ്ത്രീകള്‍ക്കു സൈന്യത്തിന്റെ ലൈംഗികാക്രമണത്തില്‍ പരിക്കേറ്റതായി പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വംശഹത്യാ നീക്കങ്ങള്‍ക്കിടെ പട്ടാളം റോഹിന്‍ഗ്യന്‍ സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന ആരോപണത്തിനു തെളിവാണിതെന്നും സംഘം അറിയിച്ചു. എന്നാല്‍, ആരോപണം മ്യാന്‍മര്‍ നിഷേധിച്ചു. എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും  ആരെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ മുന്നില്‍ പരാതിനല്‍കാമെന്നും പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുമെന്നും മ്യാന്‍മര്‍ വക്താവ് സോഹോയ് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്ത് 25ന് റോഹിന്‍ഗ്യന്‍ വിമതര്‍ സൈന്യത്തെ ആക്രമിച്ചു എന്നാരോപിച്ചാണ് മ്യാന്‍മര്‍ സൈന്യം റാഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലികള്‍ക്കെതിരേ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയത്്. സൈനിക നടപടിയില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തിലധികം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ നടന്നതു വംശീയ ഉന്മൂലന നീക്കങ്ങളാണെന്നു യുഎന്‍ കണ്ടെത്തിയിരുന്നു.  അഭയാര്‍ഥികള്‍ക്കുള്ള സായാവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്നു  പുറപ്പെടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss