|    Jul 23 Mon, 2018 11:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ സ്ത്രീകളെ മ്യാന്‍മര്‍ സൈന്യം ലക്ഷ്യംവച്ചു

Published : 13th November 2017 | Posted By: fsq

 

വാഷിങ്ടണ്‍: റാഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിനിടെ മ്യാന്‍മര്‍ സൈന്യം സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ വ്യവസ്ഥാപിതമായ ശ്രമം നടത്തിയതായി യുഎന്‍ പ്രതിനിധി. ക്രൂരമായ കൂട്ടബലാല്‍സംഘത്തിനിടെ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായും യുഎന്‍ പ്രതിനിധി പ്രമീളാ പാറ്റന്‍ അറിയിച്ചു. റോഹിന്‍ഗ്യന്‍ സ്ത്രീകളെ സൈനിക ക്യാംപുകളില്‍ തടവിലാക്കിയും പീഡനത്തിനിരായാക്കിയതായി ഇരകളില്‍ നിന്നു പരാതി ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. അതേസയം ബംഗ്ലാദേശ്-മ്യാന്‍മര്‍ ചര്‍ച്ച റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് റാഖൈനിലേക്കു മടങ്ങാന്‍ അവസരമൊരുക്കണമെന്ന്് യുഎസ്്. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അടുത്തയാഴ്ച മ്യാന്‍മര്‍ സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss