|    Jul 19 Thu, 2018 11:42 am
FLASH NEWS

റോഹിന്‍ഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് വെടിയണം: ഹമീദലി ശിഹാബ് തങ്ങള്‍

Published : 25th September 2017 | Posted By: fsq

 

തിരൂരങ്ങാടി:  റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. 179-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ മൂന്നാം ദിനമായ ഇന്നലെ നടന്ന മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ദ്ദിതരുടെ കൂടെ നിന്ന ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. എന്നാല്‍  അഭയം തേടിയെത്തിയവരെ പുറത്താക്കുമെന്ന മനുഷ്യത്വ രഹിതമായ സമീപനം കൈക്കൊള്ളുക വഴി രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുസ്തഫ ഹുദവി ആക്കോട്, കെ എം സൈതലവി ഹാജി, സി എച്ച് ശരീഫ് ഹുദവി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സി എച്ച് ശരീഫ് ഹുദവി, കെ എം സൈദലവി ഹാജി കോട്ടക്കല്‍, യു ശാഫി ഹാജി, വി പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, കെ സി മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss