|    Nov 23 Thu, 2017 10:24 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് തസ്‌ലീമ നസ്‌റീന്‍

Published : 22nd September 2017 | Posted By: shins


റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പിന്തുണയുമായി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍. അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം. ഒരു മനുഷ്യജീവിയും നിയമവിരുദ്ധരല്ല. മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂച്ചിയെ പിന്തുണയ്ക്കരുതെന്നും തസ്‌ലീമ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ പൈതൃകം കാത്തുസൂക്ഷിക്കണം. മാതൃരാജ്യം വിട്ടു മറ്റൊരു രാജ്യത്ത് അഭയം തേടേണ്ടിവന്ന തനിക്ക് അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തസ്‌ലീമ നസ്‌റിന്‍ വ്യക്തമാക്കി.
തനിക്കു ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നപ്പോള്‍ ഒരു അനുകൂല നിലപാടും സ്വീകരിക്കാത്ത ബംഗ്ലാദേശ് സര്‍ക്കാര്‍, ഇപ്പോള്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടി രംഗത്തുവന്നത് ഇരട്ടത്താപ്പാണ്. നിലവിലെ സാഹചര്യത്തില്‍ റോഹിന്‍ഗ്യകളെ പിന്തുണച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും തസ്‌ലീമ പറഞ്ഞു. അതിനിടെ റോഹിന്‍ഗ്യകള്‍ക്കു ഭീകര ബന്ധമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ അഭിഭാഷകന്‍ തള്ളി. തീവ്രവാദവുമായി ബന്ധപ്പെട്ട് റോഹിന്‍ഗ്യകള്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന് അഭിഭാഷകന്‍ സുപിംകോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക