|    Jul 17 Tue, 2018 11:24 am
FLASH NEWS
Home   >  News now   >  

റോഹിന്‍ഗ്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയക്കുന്നില്ലെന്ന് സൂചി

Published : 19th September 2017 | Posted By: shins

നേയ്പിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയക്കുന്നില്ലെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ വിധ മനുഷ്യാവകാശ ലംഘനങ്ങളും അപലപനീയമാണ്. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അക്രമങ്ങള്‍ക്കിരയായി പലര്‍ക്കും പലായനം ചെയ്യേണ്ടി വന്നതില്‍ ദുഖമുണ്ട്.  റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യത്തു നിന്ന് പലായനം ചെയ്യുന്നതിനുളള കാരണമെന്തെന്ന് അന്വേഷിക്കുമെന്നും സൂചി പറഞ്ഞു. സൈനികരുടെ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടിവന്ന 410,000ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവസരമൊരുക്കുമെന്ന് സൂചി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് റോഹിന്‍ഗ്യന്‍ വിഷയത്തില്‍ സൂചി പ്രതികരിക്കാന്‍ തയ്യാറാകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss