|    Jul 21 Sat, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ വിഷയം പരാമര്‍ശിക്കാതെ മോദിയുടെ മ്യാന്‍മര്‍ സന്ദര്‍ശനം

Published : 7th September 2017 | Posted By: fsq

 

മ്യാന്‍മര്‍: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മറില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്‍മര്‍ ദേശീയ നേതാവ്് ഓങ് സാന്‍ സൂച്ചിയെ വാനോളം പുകഴ്ത്തിയപ്പോള്‍ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ നിശ്ശബ്ദത പാലിച്ചു.മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിന്‍ഗ്യന്‍ വംശജകര്‍ക്കെതിരേ ക്രൂരമായ അതിക്രമങ്ങളാണു നടക്കുന്നത്. ഇവിടെ നിന്നു ലക്ഷകണക്കിനു റോഹിന്‍ഗ്യര്‍ അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഈ വിഷയം ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു. അക്രമങ്ങളില്‍ ദുഃഖിക്കുന്നതായി മോദി അറിയിച്ചെങ്കിലും റാഖൈനിലെ റോഹിന്‍ഗ്യന്‍ വംശജരുടെ അയല്‍രാജ്യങ്ങളിലേക്കുള്ള പലായനത്തെക്കുറിച്ച് അദ്ദേഹം നിശ്ശബ്ദത പാലിച്ചു. റാഖൈനില്‍ നടക്കുന്ന അതിക്രമങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയതായി മ്യാന്‍മര്‍ തലസ്ഥാനമായ നേപിഡോയില്‍ സൂച്ചിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളും മ്യാന്‍മറിന്റെ ഐക്യത്തെ ബഹുമാനിക്കണമെന്നും ഇന്ത്യയും മ്യാന്‍മറും സഹകരിച്ചു രാജ്യത്ത് നിന്ന് ഭീകരവാദം തുടച്ചുമാറ്റണമെന്നും അവര്‍ പറഞ്ഞു. മ്യാന്‍മര്‍ നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദി റോഹിന്‍ഗ്യന്‍ വിഷയം പരാമര്‍ശിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമം മ്യാന്‍മറിന്റെ ആഭ്യന്തര കാര്യമായാണ് അദ്ദേഹം പരിഗണിച്ചത്. 1.25 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളാണ് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പലായനം ചെയ്തത്. 40,000ഓളം റോഹിന്‍ഗ്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss