|    Jul 17 Tue, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യന്‍ വംശഹത്യ : യുഎന്‍ ഇടപെടണം- എസ്ഡിപിഐ

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ യുഎന്‍ സമാധാനസേന അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ബുദ്ധമതക്കാര്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ക്രൂരമായി കൊന്നൊടുക്കുന്ന വാര്‍ത്തകളാണ് ആഗോളതലത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വം അഹിംസയാണ്. യഥാര്‍ഥ ബുദ്ധമതവിശ്വാസികള്‍ ജീവനെടുക്കാന്‍ അനുവദിക്കില്ല. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ വംശഹത്യക്കു പിന്നില്‍ ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. കേവലം രാഷ്ട്രീയപ്രശ്‌നത്തില്‍ ഒതുക്കി നിസ്സാരവല്‍ക്കരിച്ച് വംശീയ വേര്‍തിരിവുണ്ടാക്കി രണ്ടു മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. ഇസ്‌ലാമിന്റെയും ബുദ്ധമതത്തിന്റെയും അടിസ്ഥാന ആശയം സമാധാനത്തിന്റേതാണ്. യഥാര്‍ഥ മതവിശ്വാസികള്‍ കലാപകാരികളല്ല. എന്നാല്‍, അവരെ ക്രൂരരാക്കി അവതരിപ്പിക്കേണ്ടത് ലോകത്ത് അസ്വസ്ഥത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ താല്‍പര്യമാണ്. ഇതിന്റെ അന്താരാഷ്ട്ര അജണ്ടകള്‍ എവിടെ നിന്നാണ് രൂപപ്പെടുന്നതെന്ന് അന്വേഷിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, ഷബീര്‍ ഷാജഹാന്‍ സംസാരിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ ഇന്നലെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss