|    Jul 20 Fri, 2018 8:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റോഹിന്‍ഗ്യന്‍ വംശഹത്യ : അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ലജ്ജാകരം – എസ്ഡിപിഐ

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഡല്‍ഹിയിലെ മ്യാന്‍മര്‍ എംബസിക്കു സമീപം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി നേതൃത്വം നല്‍കി. മ്യാന്‍മറിലെ നരഹത്യക്കെതിരേ നടപടിയെടുക്കാതെ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്ന ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ മൗനം ലജ്ജാകരവും അപലപനീയവുമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. യുഎന്‍ഒയും വികസിത രാജ്യങ്ങളും മ്യാന്‍മറില്‍ നടക്കുന്ന ഭരണകൂടഭീകരതയെ ഗൗരവമായി എടുക്കുന്നില്ല. മ്യാന്‍മറിലെ വംശഹത്യയെ നേരിടാനും റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്‍മര്‍ പൗരന്മാരായി അംഗീകരിക്കാനും ഐക്യരാഷ്ട്രസഭ തങ്ങളുടെ സൈനികശക്തി ഉപയോഗിക്കണം. റോഹിന്‍ഗ്യകള്‍ക്കായി അടിയന്തരമായി പുനരധിവാസപ്രവര്‍ത്തനങ്ങ ള്‍ നടത്താന്‍ യുഎന്‍ഒ തയ്യാറാവണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ വിഷയത്തി ല്‍ കോഫി അന്നന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ യുഎന്‍ തയ്യാറാവണമെന്ന് അഡ്വ. ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു. മ്യാന്‍മര്‍ അംബാസഡര്‍ക്കും യുഎന്‍ റെസിഡന്റ് കോ-ഓഡിനേറ്റര്‍ക്കും പാര്‍ട്ടി നേതാക്ക ള്‍ നിവേദനം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss