|    Jul 22 Sun, 2018 8:09 pm
FLASH NEWS

റോഹിന്‍ഗ്യന്‍ വംശഹത്യ അവസാനിപ്പിക്കുക: എസ്ഡിപിഐ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു

Published : 9th September 2017 | Posted By: fsq

 

തൈക്കാട്: ഭീകരമായ വംശഹത്യക്ക് ഇരയായിക്കൊണ്ടിരിക്കുന്ന  റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  എസ്ഡിപിഐ  മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ ചൊവ്വല്ലൂര്‍പടി തിരിവില്‍ ഐക്യദാര്‍ഢ്യകുട്ടായ്മ സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തെ അന്യരായും അപരരായും മുദ്രകുത്തുന്ന മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരേ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്്‌ലിം ജനവിഭാഗത്തിനെതിരേ ക്രൂരമായ വംശഹത്യ അരങ്ങേറിയിട്ടും യുഎന്‍ അടക്കമുള്ള സംവിധാനങ്ങള്‍ അപമാനകരമായ മൗനത്തിലാണ്. രാഷ്ട്ര തലവന്‍മാരുടെ നിലപാട് തിരുത്താന്‍ ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു. യോഗത്തില്‍  മണലൂര്‍  മണ്ഡലം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് തൈക്കാട് അധ്യക്ഷത വഹിച്ചു.  ജില്ല വൈസ്  പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, എസ്ഡിടിയു ജില്ലാ  പ്രസിഡന്റ് ഷെഫീര്‍ ആര്‍ വി, ഹസന്‍ മരോട്ടിക്കല്‍, സിറാജ് വാടാനപ്പള്ളി, നസീര്‍ തൈക്കാട്  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss