|    Oct 21 Sun, 2018 1:35 am
FLASH NEWS

റോഹിന്‍ഗ്യന്‍ വംശഹത്യകേന്ദ്ര സര്‍ക്കാര്‍ നിലപാട് തെറ്റ് : പി കെ കുഞ്ഞാലിക്കുട്ടി

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ രോഹിംഗ്യന്‍ വിഷയത്തില്‍ കാണിക്കുന്ന സമീപനം തെറ്റാണെന്ന് മുസ്‌ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുപിഎ  സര്‍ക്കാറിന്റെ കാലത്ത് മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യന്‍ ജനതയോട്്്് അനുഭാവം കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി സെമിനാറില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗാന്ധിജിയുടെ രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെ രാജ്യം പീഡിതരുടെ കൂടെയാണ് നില്‍ക്കേണ്ടത്. മുന്‍ സര്‍ക്കാരുകള്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ അത്തരം നിലപാടാണ് പുലര്‍ത്തിയിരുന്നത്്. ഇപ്പോള്‍ ഇന്ത്യ പെരുമാറുന്നത് ഫാഷിസ്്റ്റ്്്്് രാജ്യത്തെ പോലെയാണ്. അഭയാര്‍ഥികള്‍ ഒരു പ്രശ്—നമല്ല, മ്യാന്‍മറിലെ അക്രമം ഒരു വിഷയമല്ല എന്നതാണ് മോദി സര്‍ക്കാരിന്റെ സമീപനം. രാജ്യത്തിന്റെ യശസ്സിനും ചരിത്രത്തിനും കളങ്കമുണ്ടാക്കുന്ന നിലപാടാണിത്്്്്. രോഹിംഗ്യന്‍ ജനതയെ കൊന്നു തള്ളുന്ന നിലപാട് ക്രൂരമാണ്. ലോകം മ്യാന്‍മറിലെ ജനാധിപത്യ പോരാട്ട നായിക ഓങ്—സാന്‍ സൂചിയുടെ കൂടെ നിന്നത്്്്് അന്ന്്് അവര്‍ മര്‍ദ്ദിതരുടെ കൂടെ നിന്നത്് കൊണ്ടാണ്. ഇന്ന്്്് ഭരണം ലഭിച്ച അവര്‍ കൊലപാതകികളുടെ കൂടെ നിന്നാല്‍ സമാധാന നോബല്‍ സമ്മാനം കിട്ടിയ അവരെ ആരെങ്കിലും ബഹുമാനിക്കുമോ എന്നും കൂഞ്ഞാലിക്കുട്ടി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss