|    Jul 17 Tue, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ വംശജരെ മ്യാന്‍മാര്‍ തിരിച്ചുവിളിക്കണം : ശെയ്ഖ് ഹസീന

Published : 21st September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിലേക്കു കുടിയേറിയ 4,20,000 റോഹിന്‍ഗ്യന്‍ വംശജരെ തിരിച്ചു വിളിക്കാന്‍ മ്യാന്‍മര്‍ തയ്യാറാവണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന.  യുഎന്‍ ഇനറല്‍ അസംബ്ലിയില്‍  സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജര്‍ മ്യാന്‍മറിന്റെ പൗരന്‍മാരാണ്. അവര്‍ക്കു വേണ്ട സംരക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ രാജ്യം തയ്യാറാവണം. അവരെ ചൂഷണങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനായി മ്യാന്‍മാറിനു മേല്‍ നയതന്ത്ര സമ്മര്‍ദം ശക്തമാക്കുമെന്നും അവര്‍ പ്രതികരിച്ചു.  റോഹിന്‍ഗ്യകള്‍ക്കെതിരേ മ്യാന്‍മറില്‍ നടക്കുന്ന വംശീയാക്രമങ്ങള്‍ നിര്‍ത്തുന്നതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ശെയ്ഖ് ഹസീന ആവശ്യപ്പെട്ടു. ശെയ്ഖ് ഹസീനയുടെ പ്രതികരണത്തോട് മ്യാന്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss