|    Jul 20 Fri, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ : ഭരണകൂട നിലപാട് തിരുത്തണമെന്ന് മെക്ക

Published : 13th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യയില്‍ അഭയാര്‍ഥികളായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട നിലപാട് തിരുത്തി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന എക്്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുക. ആശയത്തെ ആയുധംകൊണ്ടും വെടിയുണ്ടകൊണ്ടും നേരിടുന്ന ഫാഷിസ്റ്റ് ശക്തികളെയും സംഘടനകളെയും നിലക്കുനിര്‍ത്തുക. പറവൂര്‍ വടക്കേക്കരയില്‍ സംഘപരിവാരത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായവര്‍ക്കെതിരായ കേസ് റദ്ദാക്കുക. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക. വിഷയങ്ങളില്‍ സത്വര നടപടിയുണ്ടാവണമെന്നും  യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് അടിയന്തര തീരുമാനമെടുക്കണം. അമ്പത്ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസ് മാത്രം ഈടാക്കണം. ബാക്കി തുക കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ഫീസാനുകൂല്യവും സ്‌കോളര്‍ഷിപ്പായും അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് പാലോളി കമ്മറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും പ്രമേയങ്ങളുമവതരിപ്പിച്ചു. ഖജാഞ്ചി സി ബി കുഞ്ഞുമുഹമ്മദ് സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ചു. ടി എസ് അസീസ്, കെ എം അബ്ദുല്‍കരീം, എ ജമാലുദ്ദീന്‍, വൈ സൈഫുദ്ദീന്‍, എ ജുനൈദ്ഖാന്‍, കെ ബഷീര്‍കുട്ടി, എ നസീര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss