|    Oct 19 Fri, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അഭയാര്‍ഥികളായി കാണണം : ഉവൈസി

Published : 16th September 2017 | Posted By: fsq

 

ഹൈദരാബാദ്: തിബത്ത്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ആശ്രയം നല്‍കുന്ന ഇന്ത്യ എന്തുകൊണ്ടു മ്യാന്‍മറില്‍ നിന്നുവന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കുന്നില്ലെന്ന് എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉല്‍ മുസ്‌ലീമിന്‍) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. റോഹിന്‍ഗ്യന്‍കാരെ മുസ്‌ലിംകളായിട്ടല്ല അഭയാര്‍ഥികളായിട്ടാണു സര്‍ക്കാര്‍ കാണേണ്ടത്.  റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ നിലനില്‍പ്പിനെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ആക്രമിക്കുന്നത്. മ്യാന്‍മറിലെ കലാപം കാരണം ഓടിപ്പോന്നവരാണ് അവര്‍. എല്ലാം നഷ്ടപ്പെട്ട അവരെ തിരിച്ചയക്കുന്നതു ശരിയായ നടപടിയല്ല. അദ്ദേഹം പറഞ്ഞു. അന്ന് തസ്‌ലീമ നസ്‌റിന്  അഭയം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ഇന്നു റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക്  നല്‍കുന്നില്ലെന്ന് ഹൈദരാബാദ് ലോക്‌സഭാംഗം കൂടിയായ ഉവൈസി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss