|    Oct 23 Tue, 2018 9:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടു കടത്തല്‍ : സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. രാജ്യത്ത് അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം നാടുകടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിനെതിരേ രണ്ട് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ യുഎന്‍ അഭയാര്‍ഥി രജിസ്‌ട്രേഷന്‍ ഉള്ളവരാണെന്നും നാട് കടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തിനും ജീവനുമുള്ള സംരക്ഷണം അഭയാര്‍ഥികള്‍ക്കും അവകാശപ്പെട്ടാതണെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കിയിരുന്നത്. വിഷയത്തില്‍ പരാതിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം അനുബന്ധ സത്യവാങ്മൂലം നല്‍കി. അഭയാര്‍ഥികളെ തിരച്ചയക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഇവരുടെ തലക്കുമുകളില്‍ തൂങ്ങി ക്കിടക്കുകയാണെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 51 (സി) എന്നിവയുടെയും അഭിയാര്‍ഥികളെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാവുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ടിനാണ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് റോഹിന്‍ഗ്യകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അവരുടെ കണക്കുകള്‍ ശേഖരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ കോപ്പിയും ഇന്നലെ ഹരജിക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss