|    Oct 18 Thu, 2018 1:45 am
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊലയ്‌ക്കെതിരേ പ്രതിഷേധം

Published : 9th September 2017 | Posted By: fsq

 

പാലക്കാട്: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും റോഹി ന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. എസ്ഡിപിഐ, എസ്‌വൈഎസ്, എസ്‌ഐഒ, സോളിഡാരിറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പാലക്കാട് നഗരത്തിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പ്രകടനം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ അഭയം പ്രാപിച്ച റോഹിഗ്യന്‍ ജനവിഭാഗത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്നവരുടെ ധാര്‍മിക ബാധ്യതയാണന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി പറഞ്ഞു. എസ്ഡിപിഐ പാലക്കാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യറാലിയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകള്‍ മ്യാന്‍മറില്‍ നിന്നും അടക്കമുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് വിസയും സൗകര്യവും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി മോദയുടെ മ്യാന്‍മര്‍ സന്ദര്‍ശനം ആശങ്കയുണ്ടാക്കുന്നതാണ്. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി കെ ടി അലവി, ജില്ലാ ഖജാഞ്ചി കെ പി അഷ്‌റഫ്, പാലക്കാട് നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദാലി, ജില്ലാ കമ്മിറ്റിയംഗം മുജീബ് ചുള്ളിയാര്‍ റാലിക്ക് നേതൃത്വം നല്‍കി. റോഹിഗ്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്‌വൈഎസ് ജില്ലയില്‍ പതിനാല് സോണുകളില്‍ പ്രകടനം നടത്തി. തൃത്താല സോണ്‍ കൂറ്റനാട് ടൗണിലും പട്ടാമ്പി സോണ്‍ ഓങ്ങല്ലൂരിലും കൊപ്പം സോണ്‍ കൊപ്പം സെന്ററിലും ചെര്‍പുളശേരി സോണ്‍ ചെര്‍പുളശേരിയിലും കരിമ്പ സോണ്‍ തച്ചമ്പാറയിലും നെന്മാറ സോണ്‍ നെന്മാറ അങ്ങാടിയിലും ആലത്തൂര്‍ സോ ണ്‍ ആലത്തൂരിലും കൊല്ലങ്കോട് പുതുനഗരത്തും പാലക്കാട് വെസ്റ്റ് പറളിയിലും ഒറ്റപ്പാലം മണ്ണാര്‍ക്കാട് പാലക്കാട് കോങ്ങാട് അലനല്ലൂര്‍ ടൗണുകളിലുംപ്രകടനങ്ങള്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ നേതാക്കളായ എം  വി സിദ്ദീഖ് സഖാഫി,  സുലൈമാന്‍ ചുണ്ടമ്പറ്റ, യു എ മുബാറക് സഖാഫി, എം എ നാസര്‍ സഖാഫി, ഉമര്‍മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍ , അബൂബക്കര്‍ അവണക്കുന്ന്, അശറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സോളിഡാരിറ്റി ഒലവക്കോട്ട് സംഘടിപ്പിച്ച പ്രകടനത്തിന് മുന്‍ ജില്ലാ പ്രസിഡന്റ് എം സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗമായ നൗഷാദ് ആലവി അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് അബ്ദുസ്സലാം, മന്‍സൂര്‍, സാജിദ് മേപ്പറമ്പ്, റിയാസ്, അദ്‌നാന്‍ , സാബിത്ത് , അമീന്‍ സുലൈമാന്‍ നേതൃത്വം നല്‍കി.ആലത്തൂര്‍: സോളിഡാരിറ്റി, എസ്‌ഐഒ എരിയ കമ്മിറ്റികള്‍ സംയുക്തമായി ആലത്തൂരും പുതുക്കോടും പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ജില്ല സെക്രട്ടറിമാരായ ലുഖ്മാന്‍, കെ ജംഷീര്‍, എരിയ പ്രസിഡന്റ് എ നജീബ്, ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതിയംഗം അബ്ദുറഹ്മാന്‍ ഹസനാര്‍, എരിയ പ്രസിഡന്റ് അസനാര്‍ കുട്ടി മാസ്റ്റര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss