|    Jul 18 Wed, 2018 2:10 am
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് നാടെങ്ങും ഐക്യദാര്‍ഢ്യം

Published : 9th September 2017 | Posted By: fsq

 

കണ്ണൂര്‍: മ്യാന്‍മര്‍ സേനയുടെ വംശഹത്യക്കിരയാവുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാടെങ്ങും പ്രകടനം. വിവിധ മതസംഘടനകള്‍ പ്രാര്‍ഥനാ സദസ്സുകളും മറ്റും നടത്തി. ജുമുഅ പ്രാര്‍ഥനകളില്‍ വിഷയം അവതരിപ്പിച്ച ഇമാമുമാര്‍ മ്യാന്‍മര്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കാടത്തത്തിനെതിരേ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തു. എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ മണ്ഡലം തലങ്ങളില്‍ പ്രകടനം നടത്തി. കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, പി കെ ഇഖ്ബാല്‍, ആഷിഖ് അമീന്‍, സജ്ജാദ് നേതൃത്വം നല്‍കി. അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, സെക്രട്ടറി ടി കെ നവാസ്, വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന, നൗഷാദ് മയ്യില്‍ നേതൃത്വം നല്‍കി. മട്ടന്നൂരില്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ്, സെക്രട്ടറി ഷമീര്‍ നെല്ലൂന്നി, എ പി മുനീര്‍, ശഫീഖ് നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍, സെക്രട്ടറി ഇര്‍ഷാദ് എന്നിവരും ഇരിട്ടിയില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, പേരാവൂര്‍ മണ്ഡലം സെക്രട്ടറി സത്താര്‍ ഉളിയില്‍ എന്നിവരും നേതൃത്വം നല്‍കി. കൂത്തുപറമ്പില്‍ മണ്ഡലം പ്രസിഡന്റ് കെ കെ ഇബ്രാഹീം, സെക്രട്ടറി മുഹമ്മദലി, സഹീര്‍, റഫീഖ് കോട്ടയംപൊയില്‍, സഫര്‍ നേതൃത്വം നല്‍കി. തലശ്ശേരിയില്‍ ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല, സി കെ ഉമര്‍മാസ്റ്റര്‍ നേതൃത്വം നല്‍കി. ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ പ്രകടനത്തിനു പ്രസിഡന്റ് മുസ്തഫ, വൈസ് പ്രസിഡന്റ് ടി സി നിബ്രാസ്, ആരിഫ് എന്നിവരും കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടി കോഴിബസാറില്‍ നടത്തിയ പ്രകടനത്തിനു പ്രസിഡന്റ് സുബാര്‍ മടക്കര, സെക്രട്ടറി അസ്ഹദ് മാട്ടൂല്‍, കെ കെ അനസ് നേതൃത്വം നല്‍കി. റോഹിന്‍ഗ്യന്‍ മുസ്്‌ലിം കൂട്ടക്കൊല: മനസാക്ഷി ഉണരുക എന്ന പ്രമേയത്തില്‍ എസ്‌വൈഎസിന്റെ ആഭിമുഖ്യത്തില്‍ സോണല്‍ തലത്തില്‍ പ്രകടനം ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. റോഹിന്‍ഗ്യന്‍ ജനതയോടുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാട് ലോക മനസാക്ഷിക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് സേട്ടു സാഹിബ് സാംസ്‌കാരിക വേദി ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നു വൈകിട്ട് നാലിന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുമെന്നു ജില്ലാപ്രസിഡന്റ് മൂസക്കുട്ടി ശ്രീകണ്ഠപുരം, ജനറല്‍ സെക്രട്ടറി കെ വി സലീം എന്നിവര്‍ അറിയിച്ചു. തലശ്ശേരി: എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ജങ്ഷനില്‍ നിന്നാരംഭിച്ച് ഒവി റോഡ്, പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ് വഴി മെട്രോ ജങ്ഷനില്‍ സമാപിച്ചു’ജില്ലാ വൈസ് പ്രസിഡന്റ്്, സീശ കെ ഉമര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.കെ സി മുഹമ്മദ് ശബീര്‍, മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗഌ, മുനിസിപ്പല്‍ സെക്രട്ടറി റാസിഖ് നേതൃത്വം നല്‍കി.എസ്‌വെഎസ് പേരാവൂര്‍സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടത്തി. റഫീക്ക്മദനി, സി സാജിദ്, മൂസ സഅദി, എ പി അബ്ദുല്‍ ഖാദര്‍ഹാജി, സമീര്‍ഹുമൈദി, പി ഇബ്രാഹിം സംസാരിച്ചു.  സേട്ടു സാഹിബ് സാംസ്‌കാരിക വേദി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്റ് മൂസക്കുട്ടി ശ്രീകണ്ഠപുരം, ജനറല്‍ സെക്രട്ടറി കെ വി സലിം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss