|    Oct 19 Fri, 2018 7:49 am
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടക്കൊല : നാടെങ്ങും ഐക്യദാര്‍ഢ്യ റാലി നടത്തി

Published : 9th September 2017 | Posted By: fsq

 

തിരൂരങ്ങടി:മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നടക്കുന്ന കൂട്ട വംശഹത്യയില്‍ പ്രതിഷേധിച്ച്  എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ ഹാജി, സെക്രട്ടറി ഹമീദ്,  സമദ് ചെമ്മാട് നേതൃത്വം നല്‍കി.തിരൂരങ്ങാടി:  ലോക മനസാക്ഷി ഉണരുക ഇരകളോട് ഐക്യദാര്‍ഡ്യം എന്ന മുദ്രാവാക്യത്തില്‍ എസ്‌വൈഎസ് തിരൂരങ്ങാടി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട്ട് ഐക്യദാര്‍ഡ്യ റാലി നടത്തി. ചെമ്മാട് ടൗണ്‍ സുന്നി മസ്ജിദ് പരിസരത്തുനിന്നാരംഭിച്ച റാലി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സോണ്‍ നേതാക്കളായ ഇ മുഹമ്മദലി സഖാഫി, അബ്ദുല്‍ കരീം, പി കെ എം ഫൈസി, പി മുഹമ്മദ് ബാവ മുസ്ലിയാര്‍, അബ്ദുലത്വീഫ് സഖാഫി മമ്പുറം, സലാം ഹാജി പുകയൂര്‍ എന്നിവര്‍  നേതൃത്വം നല്‍കി. അബ്ദുറഊഫ് സഖാഫി സി കെ നഗര്‍ പ്രഭാഷണം നടത്തി.വേങ്ങരയില്‍ കേരള മുസ്ലീം ജമാഅത്ത് ജില്ലാ  വൈസ് പ്രസിഡന്റ് പി അബ്ദു ഹാജി, പി അബ്ദു റഹ്മാന്‍ ,പി സി എച്ച് അബൂബക്കര്‍  സഖാഫി ,ടി  കെ ഉബൈദുല്ല ഇര്‍ഫാനി ,കെ അലവികുട്ടി ,സലൂബ് സഅദി, എ അലിയാര്‍ ഹാജി ,കെ പി യൂസുഫ് സഖാഫി, തൃത്ത്വം നല്‍കിമലപ്പുറം: ജന്മനാട്ടില്‍ കടുത്ത പീഠനങ്ങള്‍ നേരിടുന്ന റോഹിന്‍ഗ്യന്‍ ജനതയോട് അനുഭാവം പ്രകടിപ്പിച്ച് എസ്‌വൈഎസ് ജില്ലയില്‍ ഇരുപത്് കേന്ദ്രങ്ങിളില്‍ പ്രതിഷേധ റാലിയും ഐക്യദാര്‍ഢ്യ സംഗമവും നടത്തി.  മലപ്പുറം, മഞ്ചേരി, ചേളാരി, പുത്തനത്താണി, വൈലത്തൂര്‍, പുളിക്കല്‍, അരീക്കോട്, എടപ്പാള്‍, എടവണ്ണപ്പാറ, പൊന്നാനി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, വേങ്ങര, എടക്കര, തിരൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി, ചെമ്മാട്, കൊളത്തൂര്‍, നിലമ്പൂര്‍ എന്നിവടങ്ങളിലാണ് റാലി നടന്നത്. എടക്കരയില്‍ ഇ ഇബ്‌റാഹീം സഖാഫി,  നിലമ്പൂരില്‍ കെ പി ജമാല്‍, വണ്ടൂര്‍  എ അബ്ദുസ്വമദ് മുസ്്‌ലിയാര്‍, പെരിന്തല്‍മണ്ണയില്‍ മുഈനുദ്ദീന്‍ സഖാഫി, കൊളത്തൂരില്‍ അലവി സഖാഫി കൊളത്തൂര്‍,  മലപ്പുറത്ത് നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, മഞ്ചേരിയില്‍ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എടവണ്ണപ്പാറയില്‍ എ കെ ഹുസൈന്‍ മദനി, കൊണ്ടോട്ടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, പുളിക്കലില്‍ എ മുഹമ്മദ് പറവൂര്‍, ചേളാരിയില്‍ ഇ അബ്ദുല്‍ മജീദ് അഹ്‌സനി, ചെമ്മാട് ഇ മുഹമ്മദലി, വേങ്ങരയില്‍ അബ്ദുല്‍ ജബ്ബാര്‍ ബാഖവി കോട്ടക്കലില്‍ ടി അലവി പുതുപറമ്പ്, താനൂരില്‍ സയ്യിദ് ജലാലുദ്ദീന്‍ ജീലാനി,  തിരൂരില്‍ കെ പി ശക്കീര്‍ നാളിശേരി,  പുത്തനത്താണിയില്‍ കുഞ്ഞിമുഹമ്മദ് അശ്‌റഫി, എടപ്പാളില്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പൊന്നാനിയില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss