|    Oct 17 Wed, 2018 3:59 pm
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊല: ലോക മനസ്സാക്ഷി ഉണരണം- എസ്‌വൈഎസ്

Published : 9th September 2017 | Posted By: fsq

 

മുക്കം: മ്യാന്‍മറില്‍ പട്ടാളത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും അടിച്ചമര്‍ത്തലിലും അക്രമത്തിലും പിടഞ്ഞുവീഴുന്ന റോഹിംന്‍ഗ്യന്‍ മുസ്‌ലിംകളുടെ രക്ഷക്കായി ലോക മനസാക്ഷി ഉണരണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര നിയമങ്ങള്‍ പോലും കാറ്റില്‍പറത്തിയാണ് മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകളോട് പെരുമാറുന്നത്. വംശീയ ഉന്മൂലനം നടത്തുന്ന മ്യാന്‍മറിനോട് സൗഹൃദ ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തിടുക്കം അപലപനീയമാണ്. റോഹിന്‍ഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്‌വൈഎസ് മുക്കം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രകടനം നടത്തി.മുക്കം കടവ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി പി സി ജംഗ്ഷനില്‍ സമാപിച്ചു.എസ്എസ്എഫ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതിയംഗം ഒ മുഹമ്മദ് ഫസല്‍ സമാപന സംഗമത്തില്‍ പ്രസംഗിച്ചു.യു പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ശമീര്‍ വലിയപറമ്പ് , വാരിസ് സഖാഫി സംസാരിച്ചു. ഐക്യദാര്‍ഢ്യ പ്രകടനത്തിന് എസ്എംഎ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കീലത്ത് മുഹമ്മദ് മാസ്റ്റര്‍, കെ ടി ഹമീദ്, അഷ്‌റഫ് സഅദി, റശീദ് സഖാഫി ,ലത്വീഫ് സഖാഫി, എന്‍ ടി സമദ് ഹാജി, ഖാസിം ചെറുവാടി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss